സങ്കീർണ്ണമോ ആയ രോഗങ്ങൾ ബാധിച്ചവരുടെ ക്ലേശങ്ങൾ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള വൈദ്യ പരിചരണമോ ചികിത്സയെയോ ആണ് സാന്ത്വന ചികിത്സ അഥവാ പാലിയേറ്റീവ് പരിചരണം. മൂടുക, മറയ്ക്കുക, ഒളിപ്പിക്കുക തുടങ്ങിയ അർത്ഥങ്ങൾ വരുന്ന പാല്ലയർ എന്ന ലാറ്റിൻ വാക്കിൽ നിന്നുത്ഭവം. പത്തോൻപതാം നൂറ്റാണ്ടിൽ അയർലാൻഡിലും ലണ്ടനിലും സ്ഥാപിച്ച മരണാസന്നരായവർക്കുള്ള അഭയകേന്ദ്രമാണ് പാല്ലിയേറ്റീവ് പരിചരണത്തിനു തുടക്കമായത്. ആദ്യ കാലങ്ങളിൽ ഇങ്ങനെ പരിചരണം ലഭിച്ചിരുന്നത് മരണാസന്നരായ അർബുദ രോഗികൾക്കു മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ ചികിത്സിച്ചു ഭേദമാക്കാവുന്ന എല്ലാ രോഗങ്ങളിലും, രോഗിയുടെ വേദനയും മറ്റസ്വസ്ഥതകളും ഒഴിവാക്കുവാനോ കുറയ്ക്കുവാനോ ഈ പരിചരണം പ്രയോജനപ്പെടുന്നു.[1] അർബുദം കൂടാതെ ശ്വാസകോശ രോഗങ്ങൾ, വൃക്ക രോഗങ്ങൾ, ഹൃദയ സംബന്ധിയായ രോഗങ്ങൾ, നാഡീ രോഗങ്ങൾ തുടങ്ങിയവയിൽ ഉണ്ടാകാവുന്ന അസ്വസ്ഥതകൾക്കും, ചില ഘട്ടങ്ങളിൽ അർബുദ ചികിത്സയുടെ ഭാഗമായ കീമോതെറാപ്പിയുടെ വിപരീതഫലമായുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുവാനും പാല്ലിയേറ്റീവ് പരിചരണം പ്രയോജനപ്പെടുന്നു. മരണാസന്ന രോഗങ്ങളുള്ള ശിശുക്കളെ സഹായിക്കുവാനായി പാല്ലിയേറ്റീവ് പരിചരണത്തിന്റെ ഒരു പ്രത്യേക വിഭാഗമുണ്ട്.
ലോകാരോഗ്യ സംഘടന പ്രകാരം "ജീവനു ഭീഷണിയാകുന്ന രോഗങ്ങളുള്ളവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയർത്തുന്നതിനായി പ്രസ്തുത രോഗലക്ഷണങ്ങളോടനുബന്ധിച്ച് സത്വരമായ രോഗ നിർണ്ണയവും കുറ്റമറ്റ വേദന സംഹാര ചികിത്സകളും, അവരുടെ ശാരീരിക, മാനസിക, സാമൂഹിക, ആധ്യാത്മീക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് അവരുടെ ക്ലേശങ്ങൾ തടയുകയോ കുറയ്ക്കുകയോ ചെയ്യുന്ന സമീപനമാണ് പാല്ലിയേറ്റീവ് പരിചരണം.[2]
കാലങ്ങളായി വൈദ്യന്മാർ പാല്ലിയേറ്റീവ് പരിചരണമെന്ന സങ്കൽപ്പം അതിനായി ഉപയോഗിച്ചിരുന്ന ഔഷധങ്ങൾ രോഗികളിലുണ്ടാക്കാവുന്ന ശീലത്തെയും വിപരീത ഫലങ്ങളേയും മറ്റ് നിയന്ത്രണാതീതമായ പ്രശ്നങ്ങളേയും പറ്റി ആശങ്കാകുലരായിരുന്നു. അതിനാൽ ഈ പരിചരണത്തിന് അത്ര പ്രാധാന്യം ലഭിച്ചില്ല.
No comments:
Post a Comment